വാടക കെട്ടിടം, ആംബുലൻസുമില്ല; പരിമിതികളിൽ ഫയർസ്റ്റേഷനുകൾ

Saturday 05 July 2025 1:49 AM IST

കൊച്ചി: അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 24 മണിക്കൂറും സജ്ജമായിരിക്കേണ്ട അഗ്‌നിരക്ഷാ സേന പരിമിതികളിൽ കിതയ്ക്കുന്നു. സംസ്ഥാനത്ത് ആകെയുള്ള 129 അഗ്നിരക്ഷാ നിലയങ്ങളിൽ 79 എണ്ണത്തിനു മാത്രമേ സ്വന്തം കെട്ടിടമുള്ളൂ. 25 എണ്ണം വാടക കെട്ടിടത്തിലാണ്. 25 എണ്ണത്തിന്റെ വിവരങ്ങൾ ലഭ്യമല്ല!

54 അഗ്നിരക്ഷാ സേനാ ഓഫീസുകൾക്ക് സ്വന്തമായി ആംബുലൻസില്ല. അപകടമുണ്ടാകുമ്പോഴോ മറ്റ് അത്യാവശ സന്ദർഭങ്ങളിലോ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കണം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫയർ സ്റ്റേഷനുകളുള്ള എറണാകുളം ജില്ലയിൽ 18ൽ 16 എണ്ണവും സ്വന്തം കെട്ടിടത്തിലാണ്. വയനാട്ടിലാണ് ഏറ്റവും കുറവ് ഫയർ സ്റ്റേഷനുകളുള്ളത് -- മൂന്നെണ്ണം.

ഫയർഫോഴ്‌സ് ഓഫീസുകളിൽ അത്യാവശ്യ സംവിധാനങ്ങളെല്ലാം വേണമെന്നാണ് ചട്ടമെങ്കിലും സ്വന്തമായി ആംബുലൻസെന്ന ആവശ്യം നിറവേറാൻ ഇനിയുമേറെ കാലം കാത്തിരിക്കേണ്ടി വരുമെന്ന് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.

വിവരാവകാശ പ്രവർത്തകനായ എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്‌ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

ഫയർ സ്റ്റേഷനുകളുടെ സ്ഥിതിവിവരം (ജില്ല, ആകെ എണ്ണം, സ്വന്തം കെട്ടിടം, വാടക കെട്ടിടം, സ്വന്തം ആംബുലൻസ്, ആംബുലൻസ് ഇല്ലാത്തത് )

തിരുവനന്തപുരം-----15----07----02----07----06 കൊല്ലം----11----06----03----05----06 പത്തനംതിട്ട----06----03----01----04----02 ആലപ്പുഴ----08----06----05----03 കോട്ടയം----08----06----02----08----, --- ഇടുക്കി----08----02----02----03----05 എറണാകുളം----18----16----02----10----08 തൃശൂർ----10----08----02----03----07 പാലക്കാട്----10----06----02----07----03 മലപ്പുറം----08----04----02----04----04 വയനാട്----03----02----01----03----, --- കോഴിക്കോട്----09----04----01----05----04 കണ്ണൂർ----10----05----03----06----04 കാസർകോട്----05----04----, --, ----03----02