കെ. ദാമോദരൻ അനുസ്മരണം
Saturday 05 July 2025 12:53 AM IST
കൊച്ചി: സി.പി.ഐ സ്ഥാപക നേതാവും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ കെ. ദാമോദരന്റെ ചരമ വാർഷിക ദിനത്തിൽ സി.പി.ഐ എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് ദിശാമുഖം നൽകിയ നേതാവായിരുന്നു കെ. ദാമോദരൻ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ പറഞ്ഞു. സി.പി.ഐ ജില്ലാ കൗൺസിലംഗം എം.പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.എ. ഷക്കീർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എ. ജിറാർ, ടി.സി. സൻജിത്, ടി.യു. രതീഷ് തുടങ്ങിയവർ സംസാരിച്ചു.