ഇന്ന് സഹകരണ ദിനാഘോഷം
Saturday 05 July 2025 12:53 AM IST
കൊച്ചി: അന്തർദേശീയ സഹകരണ ദിനാഘോഷം ഇന്ന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 11ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. സംസ്ഥാനത്തെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്‌കാര ദാനവും ചടങ്ങിൽ നടക്കും. രാവിലെ ഒൻപത് മുതൽ പരിപാടികൾ ആരംഭിക്കും. സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി. സജിത്ത് ബാബു നവ കേരള വഴിയിൽ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നയിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, വിവിധ എം.എൽ.എമാർ, സഹകരണ മേഖലയിലെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.