ഫിന്നിസ് തോമസിന് സുവർണ നേട്ടം

Saturday 05 July 2025 12:51 AM IST

കൊച്ചി: 2025ലെ ജിയു ജിറ്റ്‌സു വേൾഡ് ചാമ്പ്യൻഷിപ്പിൽ സെൽഫ് ഡിഫൻസ് വിഭാഗത്തിൽ ഫിൻസ്റ്റോക്‌സ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒയും കൊച്ചിയിലെ എം. തെരേസ എഡ്യൂകെയറിന്റെ സഹസ്ഥാപകനുമായ ഫിന്നിസ് തോമസിന് സ്വർണനേട്ടം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ഫിന്നിസ് നേട്ടം കൊയ്തത്. ജിയു ജിറ്റ്‌സുവിന്റെ തന്ത്രപരമായും സാങ്കേതികപരമായും ഏറ്റവും ശക്തമായ വിഭാഗമായ സ്വയരക്ഷ (സെൽഫ് ഡിഫൻസ്) വിഭാഗത്തിൽ നീക്കങ്ങളുടെ കൃത്യതയിലൂടെ അദ്ദേഹം സ്വർണം നേടിയത്. കൊച്ചിയിലെ എം. തെരേസ എഡ്യൂകെയർ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സഹസ്ഥാപകനെന്ന നിലയിൽ എണ്ണമറ്റ വിദ്യാർത്ഥികളാണ് ഫിന്നിസിന്റെ നിർദ്ദേശങ്ങളിലൂടെ തങ്ങളുടെ കരിയർ കെട്ടിപ്പടുത്തത്.