കുടിവെള്ളം പാഴാകുന്നു
Saturday 05 July 2025 1:58 AM IST
ആലുവ: കുടിവെള്ളം ലഭിക്കാതെ ഹോട്ടലുകൾ അടച്ചിടേണ്ട ഗതികേടുണ്ടായ ആലുവ നഗരത്തിൽ ഭൂഗർഭ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. അറ്റകുറ്റപ്പണി നടത്താതെ വാട്ടർ അതോറിട്ടി. റെയിൽവേ സ്റ്റേഷൻ റോഡിൽ രാജാജി ലോഡ്ജിന് മുമ്പിലാണ് ഇന്നലെ രാവിലെ ഒമ്പത് മുതൽ പൈപ്പ് പൊട്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴായത്. പരിസരത്തെ കച്ചവടക്കാർ വിവരം ഉടൻ വാട്ടർ അതോറിട്ടിയെ അറിയിച്ചെങ്കിലും വൈകുന്നേരം വരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കഴിഞ്ഞയാഴ്ച്ചയാണ് വാട്ടർ അതോറിട്ടിയുടെ കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് നഗരത്തിലെ രണ്ട് ഹോട്ടലുകൾ അടച്ചിട്ടത്. വാട്ടർ അതോറിട്ടിയുടെ അനാസ്ഥയാണ് വെള്ളം മുടങ്ങാനും ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകാനും കാരണമെന്നാണ് നാട്ടുകാരുടെ പരാതി.