ഓതർ എ.ഐയ്ക്ക് 42.77 ലക്ഷം ഫണ്ടിംഗ്

Saturday 05 July 2025 1:59 AM IST

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പായ ഓതർ എ.ഐയ്ക്ക് എയ്ഞ്ചൽ നിക്ഷേപത്തിലൂടെ 42.77 ലക്ഷം രൂപയുടെ ഫണ്ടിംഗ് ലഭിച്ചു. ഈ വർഷം ഫെബ്രുവരിയിൽ 25 ലക്ഷം രൂപയുടെ ഫണ്ട് ലഭിച്ചിരുന്നു. സംരംഭകൻ ഉണ്ണി കോറോത്തും നെകെന്ദർ ഷെഖാവത്തും ചേർന്ന് 2024 ലാണ് ഓതർ എ.ഐ സ്ഥാപിച്ചത്. ദൈനംദിന ബിസിനസ് പ്രവർത്തനങ്ങളുടെ ഓട്ടോമേഷനാണ് ഓതർ എ.ഐയുടെ സേവനം. കമ്പനിയുടെ ഉത്പന്നവിപണി സാന്നിദ്ധ്യം വേഗത്തിലാക്കാനും കമ്പനിയെയും ടീമിനെയും സജ്ജമാക്കാനും നിക്ഷേപം വിനിയോഗിക്കുമെന്ന് ഉണ്ണി കോറോത്ത് പറഞ്ഞു. യു.എസ് വിപണിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾക്കും അന്താരാഷ്ട്ര വിപുലീകരണത്തിനും ഫണ്ടിംഗ് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.