1500 കോടി രൂപയുടെ പദ്ധതികൾക്ക് ഉടൻ തുടക്കമാകും
ഇൻവെസ്‌റ്റ് കേരള വൻ വിജയമെന്ന് പി. രാജീവ്
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ(ഐ.കെ.ജി.എസ്) അവതരിപ്പിച്ച 1500 കോടി രൂപയുടെ മൂന്ന് പദ്ധതികൾക്ക് നടപ്പുമാസം തുടക്കമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.ആഗസ്റ്റിൽ 1437 കോടിയുടെ ആറ് പദ്ധതികളുടെയും നിർമ്മാണം തുടങ്ങും.
താൽപര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികളിൽ ഇതുവരെ 31,429.15 കോടിയുടെ 86 പദ്ധതികളാണ് ആരംഭിച്ചത്. ഇവയിലൂടെ 40,439 തൊഴിലവസരങ്ങളുണ്ടാവും. കെ.എസ്.ഐ.ഡിസിയ്ക്കാണ് നിർമ്മാണ മേൽനോട്ടം. കിൻഫ്ര വ്യവസായ പാർക്കുകളിലെ നിക്ഷേപ പദ്ധതികളിലും കുതിപ്പുണ്ടായി.
എട്ട് പാർക്കുകളിലായി 25 പദ്ധതികൾ ഇക്കാലയളവിൽ ആരംഭിച്ചു. ഐ.കെ.ജി.എസ് വേദിയിൽ 1.52 ലക്ഷം കോടിയുടെ താൽപര്യപത്രങ്ങളാണ് ഒപ്പിട്ടത്.
എ.കെ.ജി.എസിലെ മൊത്തം നിക്ഷേപ വാഗ്ദാനം 1.92 ലക്ഷം കോടി രൂപ
പുതിയ പദ്ധതികൾ
ബി.പി.സി.എൽ പെട്രോളിയം ലോജിസ്റ്റിക്സ് പദ്ധതി
ഗാഷ സ്റ്റീൽസ് പ്രൈവറ്റ് ലിമിറ്റഡ് ഇന്റെഗ്രേറ്റഡ് ടി.എം.ടി മാനുഫാക്ചറിംഗ് പ്ലാന്റ്
എയർപോർട്ട് ഗോൾഫ് വ്യൂ ഹോട്ടൽസ്