പ്രീതി സോഡിയാക് മിക്‌സർ ഗ്രൈൻഡറിന് റെക്കാഡ്
Friday 04 July 2025 10:33 PM IST
കൊച്ചി: വെർസുനി ഇന്ത്യയുടെ ഫ്‌ളാഗ്ഷിപ്പ് മിക്‌സർ ഗ്രൈൻഡർറായ പ്രീതി സോഡിയാക് ലോകത്തിലെ ഏറ്റവും ശക്തമായ മിക്‌സർ ഗ്രൈൻഡറെന്ന വേൾഡ് ബുക്ക് ഒഫ് റെക്കാഡ്‌സ് ബഹുമതി നേടി. കൊച്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ തത്സമയം നടത്തിയ പ്രകടനത്തിലാണ് പ്രീതി സോഡിയാക്, ടൈലുകൾ, വാൽനട്ട്, ചിരട്ട, ഇഷ്ടിക തുടങ്ങി 30ൽ അധികം കടുപ്പമേറിയ വസ്തുക്കൾ പൊടിച്ച് റെക്കാഡ് നേടിയത്.
കൊച്ചിയിൽ വെർസുനി ഇന്ത്യയുടെ എം.ഡിയും സി.ഇ.ഒയുമായ ഗുൽബഹർ തൗറാനി നേതൃത്വം നൽകി. ഫിലിപ്‌സ്, പ്രീതി, ഗാഗ്ഗിയ, സെയ്‌കോ, എൽ.ഒ.ആർ ബാരിസ്റ്റ എന്നീ ബ്രാൻഡുകളുടെ ഉടമകളാണ് വെർസുനി. ഇന്ത്യയിലെ ഏറ്റവും മികച്ച ഗാർഹിക ഉപകരണ കമ്പനിയാകാനുള്ള വെർസുനി ഇന്ത്യയുടെ ലക്ഷ്യത്തെ പ്രീതിയുടെ നേട്ടം ശക്തിപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.