പി.എസ്.സി സർട്ടിഫിക്കറ്റ് പരിശോധന

Saturday 05 July 2025 12:00 AM IST

കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 528/2023) തസ്തികയിലേക്ക് 7, 8, 10, 14 (ജൂലായ് 9 ന് നടത്താൻ നിശ്ചയിച്ചിരുന്നത് 14 ലേക്ക് മാറ്റിവച്ചതുൾപ്പെടെ) തീയതികളിൽ രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. കേരള ജല അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ (കേരള ജല അതോറിറ്റിയിലെ യോഗ്യതയുള്ള ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 317/2024) തസ്തികയിലേക്ക് 8 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഒ.എം.ആർ പരീക്ഷ

കേരള കേര കർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) അസിസ്റ്റന്റ് മാനേജർ (സിവിൽ) (കാറ്റഗറി നമ്പർ 234/2024), തദ്ദേശസ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 480/2024), അസിസ്റ്റന്റ് എൻജിനിയർ (ഗ്രൂപ്പ് 3 എൽ.ഐ.ഡി.ഇ. സബ് ഗ്രൂപ്പ് (എ) സിവിൽ വിംഗ് ) (കാറ്റഗറി നമ്പർ 573/2024), അസിസ്റ്റന്റ് എൻജിനിയർ (ഗ്രൂപ്പ് 3 എൽ.ഐ.ഡി.ഇ. സബ് ഗ്രൂപ്പ് (എ) സിവിൽ വിംഗ് ) (ഡിപ്പാർട്ട്‌മെന്റൽ ക്വാട്ട) (കാറ്റഗറി നമ്പർ 722/2024) തസ്തികകളിലേക്ക് 8 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

കയർഫെഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 378/2024, 379/2024) തസ്തികയിലേക്ക് 11 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി), വുമൺ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 471/2024, 477/2024) കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ ഫയർമാൻ ഗ്രേഡ് 2 (ഒ.ബി.സി.) (കാറ്റഗറി നമ്പർ 341/2024) തസ്തികകളിലേക്ക് 12 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 03.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.