ഓട്ടോമൊബൈൽ എൻജിനിയറിംഗ് കോഴ്‌സ്

Saturday 05 July 2025 12:00 AM IST

ഓട്ടോമൊബൈൽ എൻജിനിയറിംഗിന് പ്രസക്തിയേറുമ്പോൾ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് അക്കാഡമി- ഇൻഡസ്ട്രി സഹകരണത്തിന്റെ ഭാഗമായി നടത്തുന്ന കോഴ്‌സുകൾക്ക് പ്ലേസ്‌മെന്റ് ഏറെയാണ്. നോയിഡയിലുള്ള അമിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ടാറ്റ ടെക്‌നോളജിയുമായി ചേർന്ന് നടത്തുന്ന ബി.ടെക് / എം.ടെക് ഓട്ടോമൊബൈൽ എൻജിനിയറിംഗ്, ഇലക്ട്രിക് വെഹിക്കിൾ ടെക്‌നോളജി, എയ്‌റോനോട്ടിക്കൽ എൻജിനിയറിംഗ് പ്രോഗ്രാമുകൾക്ക് ജൂലായ് 12 വരെ അപേക്ഷിക്കാം. മികച്ച പ്ലേസ്‌മെന്റുള്ള കോഴ്‌സുകളാണിത്. www.amity.edu/noida.

ഡാനിഷ് സ്‌കോളർഷിപ്പ്

ഡാനിഷ് ഗവണ്മെന്റ് സ്‌കോളർഷിപ്പിന് വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡെന്മാർക്കിലെ ആറസ് യൂണിവേഴ്‌സിറ്റിയിൽ 100 ശതമാനം ചെലവും സ്‌കോളർഷിപ്പിലൂടെ ലഭിക്കും. 2025- 26 വർഷത്തേക്കുള്ള പ്രോഗ്രാമിനാണിത്. www.danishtrust.in

ടെക്‌നോളജി & മാനേജ്‌മെന്റ് പ്രവേശനം

ഡൽഹിയിലെ ബാബ സാഹേബ് അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി & മാനേജ്‌മെന്റിൽ സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസ്, മാനേജ്മന്റ്, ലാ ബിരുദ , ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ബി.സി.എ, ബി.ബി.എ, ബി.എ എൽ എൽ.ബി, ബി.ബി.എ എൽ എൽ.ബി, ബി.ടെക് കമ്പ്യൂട്ടർ സയൻസ് & എ.ഐ, ബി.എഡ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്, പി.ജി.ഡി.എം കോഴ്‌സുകളുണ്ട്. ജൂലായ് 15 വരെ അപേക്ഷിക്കാം. www.bsaitm.in

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നിക്കൽ ടീച്ചേഴ്സ് ട്രെയ്നിംഗ് & റിസർച്ച് കോഴ്‌സുകൾ

ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് & റിസർച്ചിലെ എം.ബി.എ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പബ്ലിക് പോളിസി ആൻഡ് മാനേജ്‌മെന്റിലാണ് എം.ബി.എ പ്രോഗ്രാം. ബയോ ഫാർമസ്യൂട്ടിക്കൽ സയൻസ്, ഫിസിക്‌സ് ( സെമി കണ്ടക്ടർ സയൻസ് & ടെക്‌നോളജി ), ട്രാൻസ്‌പോർട്ടേഷൻ എൻജിനിയറിംഗ് & മാനേജ്‌മെന്റ്, കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ് ( ബിഗ് ഡാറ്റ അനലിറ്റിക്‌സ് ), ഗ്രീൻ ടെക്‌നോളജി, VLSI & മൈക്രോ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ മാനുഫാക്ചർ & ഓട്ടോമേഷൻ എന്നിവയിൽ എം.എസ്‌സി പ്രോഗ്രാമുകളുണ്ട്. www.nitttrbpl.ac.in