നീറ്റ് ഉത്തരസൂചിക ചോദ്യം ചെയ്‌ത ഹർജി തള്ളി

Friday 04 July 2025 11:06 PM IST

ന്യൂഡൽഹി: ഈവർഷത്തെ നീറ്റ് യു.ജി പരീക്ഷയിലെ അന്തിമ ഉത്തരസൂചികയിൽ അപാകതകളെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. പരീക്ഷാ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,​ ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ചില ചോദ്യങ്ങൾക്ക് ഒന്നിലേറെ ശരിയുത്തരങ്ങൾ ഉണ്ടായിരിക്കും. ഒരു വിദ്യാർത്ഥിയുടെ മാത്രം പരാതിയാണ്. അഖിലേന്ത്യാ പരീക്ഷയിൽ ഈഘട്ടത്തിൽ ഇടപെടുന്നത് ഉചിതമായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഒരു മാർക്ക് പോലും വലിയ മാറ്റമുണ്ടാക്കുന്ന് ഹർജിക്കാരൻ ശിവം ഗാന്ധി റെയ്‌ന വാദിച്ചങ്കിലും കോടതി അംഗീകരിച്ചില്ല. ബയോളജി പേപ്പറിലാണ് അപാകത ആരോപിച്ചത്.