സസ്പെൻഷൻ പിൻവലിക്കണം, സിസയ്ക്ക് കത്തു നൽകി മന്ത്രി

Saturday 05 July 2025 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ

സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്നു കാട്ടി വി.സിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഡോ.സിസാ തോമസിന് പ്രോചാൻസലർ കൂടിയായ മന്ത്രി ആർ.ബിന്ദു കത്ത് നൽകി.

വി.സിയുടെ നടപടി അധികാരപരിധി ലംഘിച്ചുള്ളതാണ്. ചട്ടവിരുദ്ധവും ബാഹ്യ സമ്മർദ്ദത്താലുമാണ്.

വൈസ് ചാൻസലർക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമില്ല. കേരള സർവകലാശാല നിയമം 1974 അനുസരിച്ച് രജിസ്ട്രാർ സിൻഡിക്കേറ്റ് നിയമിക്കുന്ന ഉദ്യോഗസ്ഥനാണ്. അച്ചടക്ക നടപടികളും സസ്പെൻഷൻ ഉത്തരവുകളും പുറപ്പെടുവിക്കാൻ സിൻഡിക്കേറ്റിന് മാത്രമാണ് അധികാരം. രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യേണ്ട അടിയന്തര സാഹചര്യം സർവകലാശാലയിൽ ഉണ്ടായിരുന്നില്ല. നടപടി സർവകലാശാലയുടെയും ഉന്നതവിദ്യാഭ്യാസ മേഖലയുടെയും താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേ​ര​ള​ ​ര​ജി​സ്ട്രാ​റു​ടെ​ ​നി​യ​മ​നം​ ​പു​ന​:​പ​രി​ശോ​ധി​ക്ക​ണം​:​എ.​ബി.​വി.​പി.

തി​രു​വ​ന​ന്ത​പു​രം​:​ചാ​ൻ​സി​ല​റെ​യും​ ​വൈ​സ് ​ചാ​ൻ​സി​ല​റെ​യും​ ​മ​റി​ക​ട​ന്നു​ ​കൊ​ണ്ട് ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ക്കും​ ​ര​ജി​സ്ട്രാ​ർ​ക്കും​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഭ​ര​ണ​ത്തി​ൽ​ ​അ​മി​താ​ധി​കാ​രം​ ​ന​ൽ​കു​ന്ന​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ഭേ​ദ​ഗ​തി​ ​ബി​ല്ലി​ൽ​ ​ഒ​പ്പ് ​വ​യ്ക്ക​രു​ത് ​എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​എ.​ബി.​വി.​പി.​പ്ര​തി​നി​ധി​ക​ൾ​ ​ഗ​വ​ർ​ണ​ർ​ക്ക് ​നി​വേ​ദ​നം​ ​ന​ൽ​കി.​ ​കേ​ര​ള​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ ​ര​ജി​സ്ട്രാ​ർ​ ​പ്രൊ​ഫ.​ ​കെ​ ​എ​സ് ​അ​നി​ൽ​ ​കു​മാ​റി​ന്റെ​ ​നി​യ​മ​നം​ ​പു​ന​:​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹ​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​എ.​ബി.​വി.​പി​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​ശ്രാ​വ​ൺ.​ബി.​രാ​ജ്,​ ​സം​സ്ഥാ​ന​ ​അ​ധ്യ​ക്ഷ​ൻ​ ​ഡോ.​ ​വൈ​ശാ​ഖ് ​സ​ദാ​ശി​വ​ൻ,​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ഈ.​യു.​ ​ഈ​ശ്വ​ര​പ്ര​സാ​ദ്,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​എം.​ആ​ര്യ​ല​ക്ഷ്മി,​സം​ഘ​ട​നാ​ ​സെ​ക്ര​ട്ട​റി​ ​സി.​ഐ.​വി​പി​ൻ​കു​മാ​ർ,​ ​സ​ഹ​സം​ഘ​ട​നാ​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​സി.​ടി.​ശ്രീ​ഹ​രി​ ​എ​ന്നി​വ​രാ​ണ് ​പ്ര​തി​നി​ധി​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ത്.