'പാരാമെഡിക്കൽ' ഇനി 'അലൈഡ് ആൻഡ് ഹെൽത്ത്കെയർ'

Saturday 05 July 2025 12:00 AM IST

ന്യൂഡൽഹി: പാരാമെഡിക്കൽ എന്ന വാക്കിനുപകരം 'അലൈഡ് ആൻഡ് ഹെൽത്ത്‌കെയർ" എന്ന് ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം. 2021ൽ രൂപീകരിച്ച നാഷണൽ കമ്മിഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്‌കെയറിന്റെ (എൻ.സി.എ.പി.എച്ച്) നിർദ്ദേശ പ്രകാരമാണിത്.

എം.ബി.ബി.എസ്, ബി.ഡി.എസ് എന്നിവയൊഴികെയുള്ള ആരോഗ്യ വിഭാഗങ്ങൾ നേരത്തെ പാരാമെഡിക്കൽ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പുതിയ പേര് സംബന്ധിച്ച് എൻ.സി.എ.പി.എച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സർവകലാശാലകൾക്കും ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കുലർ അയച്ചു. ഔദ്യോഗിക കത്തിടപാടുകൾ, പരസ്യങ്ങൾ, നയങ്ങൾ, പരിശീലന പരിപാടികൾ, സ്ഥാപനങ്ങളുടെ പേരുകൾ, റിക്രൂട്ട്മെന്റ് അറിയിപ്പുകൾ, പഠനസാമഗ്രികൾ, മറ്റ് സർക്കാർ രേഖകൾ എന്നിവയിലെല്ലാം ഇനിമുതൽ പുതിയ പേര് ഉപയോഗിക്കണം.