വന മഹോൽസവം
Saturday 05 July 2025 12:31 AM IST
ചിറ്റാർ : ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലുള്ള കൊടുമുടി - കാരികയം വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വനമഹോത്സവ വാരാചരണത്തിന്റെ ഭാഗമായി ചിറ്റാർ , പടയണിപ്പാറ - കോമള വിലാസം എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. " കുഞ്ഞുമനസിലെ കാടറിവുകൾ " എന്ന വിഷയത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ദിജു ജി കൃഷ്ണൻ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സിന്ധു ക്ലാസ് ഉദ്ഘാടനം ചെയ്തു. വി.എസ്.എസ് പ്രസിഡന്റ് സുകുമാരി, അദ്ധ്യപകനായ ശരത് ലാൽ, ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകളായ നീതു എസ്.കുമാർ , അംബിക.ടി.ടി എന്നിവർ പങ്കെടുത്തു.