മെറിറ്റ് അവാർഡ് വിതരണം
Saturday 05 July 2025 12:37 AM IST
റാന്നി : റാന്നി ബി.ആർ.സി ഇൻക്ലൂസീവ് മെറിറ്റ് അവാർഡ് വിതരണം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജയന്തി കെ.എസ് അദ്ധ്യക്ഷത വഹിച്ചു. അങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ അംഗം ഷിബു റ്റി. സാമുവൽ അവാർഡുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ബെനിറ്റ് മാത്യു, ബി.പി.സി ഷാജി എ.സലാം, എച്ച്.എം ഫോറം കൺവീനർ സുരേഷ് കെ.വർക്കി, ഷിബി സൈമൺ, അനിത എൻ.എസ്, വിഞ്ചു വി.ആർ, അഞ്ജന.എസ് എന്നിവർ സംസാരിച്ചു.