കോൺഗ്രസ് കൺവെൻഷൻ

Saturday 05 July 2025 12:39 AM IST

റാന്നി : കോൺഗ്രസ്‌ റാന്നി പഴവങ്ങാടി ടൗൺ മണ്ഡലം കൺവെൻഷൻ കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ മാത്യു പാറക്കൽ അദ്ധ്യക്ഷനായി. പ്രവാസി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഷിബു റാന്നി മുഖ്യപ്രഭാഷണം നടത്തി. റോയി ഉള്ളിരിക്കൽ, സി കെ ബാലൻ, സനോജ് മേമന, പ്രമോദ് മന്ദമരുതി, കെ.കെ.തോമസ്, അന്നമ്മ തോമസ്, സൗമ്യ ജി നായർ, ജോൺ മാത്യു, വർഗീസ് ജോർജ്, ബാലഗോപാൽ, ബാബു പുത്തൻപറമ്പിൽ, ജോസഫ് വർഗീസ്‌ എന്നിവർ പ്രസംഗിച്ചു.