റോഡിലെ കുഴി നികത്തി വേറിട്ട പ്രതിഷേധം

Saturday 05 July 2025 12:41 AM IST
മണപ്പള്ളി - കുറ്റിപ്പുറം റോഡിലെ അപകടക്കുഴി നികത്തിയുള്ള വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധ പരിപാടി തഴവബിജു ഉദ്ഘാടനം ചെയ്യുന്നു.

തഴവ: ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ മാസങ്ങളായി തകർന്നു കിടന്ന റോഡ് നന്നാക്കി വാർഡ് കോൺഗ്രസ് കമ്മിറ്റി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചു. മണപ്പള്ളി കുറ്റിപ്പുറം റോഡിൽ കുറ്റിപ്പുറം ജംഗ്ഷന് വടക്കുവശം രൂപപ്പെട്ട വലിയ കുഴിയാണ് പ്രതിഷേധക്കാർ നികത്തിയത്. കുഴി നികത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങളും പരാതികളും നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ സ്വയം റോഡ് നന്നാക്കാൻ ഇറങ്ങിയത്. വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുക ഉപയോഗിച്ചാണ് റോഡ് താത്കാലികമായി സഞ്ചാരയോഗ്യമാക്കിയത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തഴവ ബിജു ശ്രമദാന പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രൻ പിള്ള കോവൂരയ്യത്ത് അദ്ധ്യക്ഷനായി. പി.എം. ഷാജി, ശാർമിള ഓമനക്കുട്ടൻ, നിഹാദ് അൽ അമീൻ, തമ്പി, മുഹമ്മദ് ഷാ, ഖലീൽ പൂയപ്പള്ളിൽ, ഇസ്മായിൽ തടത്തിൽ, ഗംഗാധരൻ അമ്പീശേരി, എം.സി. വിജയകുമാർ, സലീം ചുറ്റുമൂല, ശശി വൈഷ്ണവം, നൗഷാദ് കാക്കോന്റയത്, നാദിർഷാ, ശാമില കടത്തൂർ, ബിന്ദു വിത്തൂർ എന്നിവർ ശ്രമദാനത്തിൽ പങ്കാളികളായി.