സിദ്ധനർ സർവീസ് സൊസൈറ്റി
Saturday 05 July 2025 12:43 AM IST
പത്തനംതിട്ട : സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയൻ ജനറൽ ബോഡി യോഗം സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം അഡ്വ.സി.വി.ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് ഓഫ് ഡയറക്ടർ അംഗം ആർ.വിജയൻ സത്യവാചകം ചൊല്ലിക്കൊടുത്തു. യൂണിയൻ പ്രസിഡന്റ് കെ.ആർ.മനോഹരൻ, സെക്രട്ടറി കെ.കെ പുഷ്പാംഗദൻ, ഓഡിറ്റർ സി.ആർ.ജയൻ, വൈസ് പ്രസിഡന്റ് വി.കെ.രവി, ജോയിന്റ് സെക്രട്ടറി രാജി ദിനേശ്, എ.ആർ.രാഘവൻ, ടി.എൻ.ഉല്ലാസ്, ഗോപാലകൃഷ്ണൻ, കെ.രമേശ്, പി.കെ.മനോജ്, വി.പി.സുനു, എം.കെ.നെൽസൺ, കെ.സി.രഞ്ജിനി എന്നിവർ സംസാരിച്ചു.