കെ.ദാമോദരൻ അനുസ്മരണം

Saturday 05 July 2025 12:45 AM IST

മലയാലപ്പുഴ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വായന പക്ഷാചരണത്തിന്റെ ഭാഗമായി മലയാലപ്പുഴ ഗ്രാമസേവനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കെ. ദാമോദരൻ അനുസ്മരണം നടത്തി. സമ്മേളനം മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജാ പി.നായർ ഉദ്ഘാടനം ചെയ്തു. കെ.എൻ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കോന്നി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മലയാലപ്പുഴ ശശി അനുസ്മരണ പ്രഭാഷണം നടത്തി. മലയാലപ്പുഴ വിശ്വംഭരൻ, അനിൽ.എസ്, സുജാത തുടങ്ങിയവർ സംസാരിച്ചു.