കർഷക സഭ നടത്തി
Saturday 05 July 2025 12:47 AM IST
കൊടുമൺ : കൊടുമൺ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷക സഭ, ഞാറ്റുവേല ചന്ത എന്നിവ കൃഷി ഭവനിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ധന്യാദേവി അദ്ധ്യക്ഷതവഹിച്ചു. മെമ്പർമാരായ സൂര്യകലാദേവി, എ.ജി. ശ്രീകുമാർ, കൃഷി ഓഫീസർ എസ്.രഞ്ജിത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസർ ജി.സിന്ധു, എഫ്.പി.ഒ ചെയർമാൻ എ.സലിം, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ആർ.രാജേഷ് കുമാർ, ജെ.ആൻസി, മനുരാജ് തുടങ്ങിയവർ പ്രസംഗിച്ചു. പച്ചക്കറി തൈ, വിത്തുകൾ, തെങ്ങ്, കുരുമുകള്, ഫലവൃക്ഷ തൈകൾ എന്നിവയുടെ വിതരണവും നടന്നു.