പുസ്തക ചങ്ങലയുമായി വിദ്യാർത്ഥികൾ

Saturday 05 July 2025 12:51 AM IST

വയ്യാറ്റുപുഴ : ലോക ലഹരി വിരുദ്ധദിനത്തിൽ വായനയാണ് ലഹരി എന്ന സന്ദേശമുയർത്തി വയ്യാറ്റുപുഴ വി.കെ.എൻ.എം.വി.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്‌കീമിന്റെയും കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെയും വിമുക്തി സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ പുസ്തകച്ചങ്ങല ഒരുക്കി. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തുകൊണ്ട് ചിറ്റാർ എക്‌സൈസ് റേഞ്ച് ഓഫീസർ ശരത്കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കവിത, വിമുക്തി ഇൻചാർജ് കൂടിയായ എക്‌സൈസ് ഇൻസ്‌പെക്ടർ പീയൂഷ് സജീവ് എന്നിവർ ലഹരി വിരുദ്ധദിന സന്ദേശം നൽകി. പ്രിൻസിപ്പൽ എൻ.ജ്യോതിഷ്‌കുമാർ സംസാരിച്ചു.

വോളണ്ടിയർ സെക്രട്ടറിമാരായ ഷാർലെറ്റ് ബോസ്, നിഷാൽ നിജേഷ് , പ്രോഗ്രാം ഓഫീസർ എസ്. സജീവ്കുമാർ , ഷൈജി മാത്യു, ഷീബ ഏബ്രഹാം, കെ.ശ്രീലേഖ, ഗിരിഷ് സി.പിള്ള എന്നിവർ നേതൃത്വം നൽകി.