ചിറ്റാറിൽ മൺസൂൺ സാഹിത്യോത്സവം

Saturday 05 July 2025 12:55 AM IST

ചിറ്റാർ : ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ സാഹിത്യോത്സവം നടത്തി. സ്കൂൾ വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി, സെമിനാർ, കവിയരങ്ങ് എന്നിവ നടന്നു. പത്രമാസികകൾക്കൊണ്ട് ഒരുക്കിയ അക്ഷരപ്പൂക്കളം വേറിട്ടക്കാഴ്ചയായി. പഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് രവികല എബി അദ്ധ്യക്ഷയായിരുന്നു. പി.ആർ.തങ്കപ്പൻ, രവി കണ്ടത്തിൽ, സൂസമ്മദാസ്, അമ്പിളി ഷാജി, ജിതേഷ് ഗോപാക കൃഷ്ണൻ, റീന ബിനു, ആദർശ വർമ്മ, ജോയി.എം.ഡി, മിനി അശോകൻ, പ്രേംജിത്ത് ലാൽ, സജികുമാർ ഇ.വി എന്നിവർ സംസാരിച്ചു. മലയാള കവിതയിൽ നാടൻപാട്ടിന്റെ സ്വാധീനം എന്ന വിഷയത്തിൽ ഗോപാൽ ജി.വള്ളിക്കുന്നം സെമിനാറിന് നേതൃത്വം നൽകി.