വീണാജോർജ് ഉത്തരവാദിത്വം നിറവേറ്റുന്ന മന്ത്രി: റിയാസ്

Saturday 05 July 2025 1:30 AM IST

തിരുവനന്തപുരം: ഏല്പിച്ച ഉത്തരവാദിത്വം നാടിനുവേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാജോർജെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എഫ്.ബിയിൽ കുറിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. അപകടത്തിൽ മരിച്ച സഹോദരി ബിന്ദുവിന് ആദരാഞ്ജലികൾ. ബന്ധുമിത്രാദികൾക്ക് അവരുടെ വിയോഗം നികത്താനാകാത്തതാണ്. മറ്റ് കാര്യങ്ങൾ എല്ലാം പരിശോധിക്കും. ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമം അപലപനീയമാണ്.

യു.ഡി.എഫ് ഭരണകാലത്ത് തകർന്നുകിടന്ന കേരളത്തിലെ ആരോഗ്യമേഖലയുടെ ദയനീയാവസ്ഥ മലയാളിക്ക് മറക്കാനാകില്ല. സർക്കാർ ആശുപത്രികളെ കൂടുതൽ ഫണ്ടുകൾ ചെലവഴിച്ച് ശക്തിപ്പെടുത്താൻ ഇടതുപക്ഷ ബദലിന് സാധിച്ചുവെന്നും റിയാസ് പറഞ്ഞു.