ബിന്ദുവിന്റേത് ദുരഭിമാനക്കൊല: രാജീവ് ചന്ദ്രശേഖർ
Saturday 05 July 2025 1:32 AM IST
ന്യൂഡൽഹി: കോട്ടയത്തെ ബിന്ദുവിന്റെ മരണം സംസ്ഥാന സർക്കാർ നടത്തിയ ദുരഭിമാനക്കൊലയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അപകടം നടന്ന ഉടൻ സർക്കാരിന്റെ പ്രതിഛായ സംരക്ഷിക്കാനാണ് മന്ത്രിമാർ ശ്രമിച്ചത്. കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചത്. രക്ഷാപ്രവർത്തനം വൈകിപ്പിച്ച മന്ത്രിമാരായ വീണ ജോർജിനും വി.എൻ.വാസവനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സമരം തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.