ആരോഗ്യ മന്ത്രിക്കെതിരായ നീക്കം അപലപനീയം: മന്ത്രി ശിവൻകുട്ടി

Saturday 05 July 2025 1:33 AM IST

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുണ്ടായ അപകടവുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിനെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. വിഷയത്തിൽ ആവശ്യമായ എല്ലാ പരിശോധനകളും നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനും, ആരോഗ്യമന്ത്രി വീണാ ജോർജിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും, മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ സമ്പ്രദായത്തെ തകർക്കാനുമുള്ള ശ്രമങ്ങൾ അപലപനീയമാണ്. ഏൽപ്പിച്ച ഉത്തരവാദിത്വം ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്.