ആരോഗ്യ മന്ത്രി രാജിവയ്ക്കണം: രമേശ് ചെന്നിത്തല

Saturday 05 July 2025 1:46 AM IST

കാഞ്ഞങ്ങാട്: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് സ്ത്രീ മരിക്കാനിടയായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണ ജോർജ്ജ് രാജിവയ്ക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. റസ്റ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ മുഖ്യമന്ത്രി അവരെ പുറത്താക്കണം. ആരോഗ്യമന്ത്രി തത്‌സ്ഥാനത്തുനിന്ന് മാറി സ്വതന്ത്ര അന്വേഷണം നടക്കാനുള്ള അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.