ലമി ജി. നായർ ചുമതലയേറ്റു

Saturday 05 July 2025 1:50 AM IST

തിരുവനന്തപുരം: ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാർത്താവിഭാഗം മേധാവിയായി ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥ ലമി ജി. നായർ ചുമതലയേറ്റു. 1993ൽ ന്യൂഡൽഹിയിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണമായ സൈനിക് സമാചാറിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ, പബ്ലിക്കേഷൻസ് ഡിവിഷൻ, ദൂരദർശൻ തുടങ്ങി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിയാണ്.