ഗുകേഷ് ചാമ്പ്യൻ

Saturday 05 July 2025 5:42 AM IST

സാഗ്രബ്: ക്രൊയേഷ്യയിലെ സാഗ്രബ് വേദിയായ ഗ്രാൻഡ് ചെസ് ടൂർ റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സിൽ ഇന്ത്യയുടെ സൂപ്പർതാരം ഡ്. ഗുകേഷ് ചാമ്പ്യനായി.9 റൗണ്ടിൽ നിന്ന് 14 പോയിന്റ് നേടിയാണ് നിലവിലെ ലോക ചാമ്പ്യനായ ഗുകേഷ് സാഗ്രബിലും ഒന്നാമനായത്.

കളിയാക്കിയ കാൾസണേയും കടപുഴക്കി ഗുകേഷിന്റെ തേരോട്ടം

തി​രു​വ​ന​ന്ത​പു​രം​: ത​ന്നെ​ ​ദു​ർ​ബ​ല​നാ​യ​ ​ക​ളി​ക്കാ​ര​നെ​ന്ന് ​പ​രി​ഹ​സി​ച്ച​ ​ലോ​ക​ ​ഒ​ന്നാം​ ​ന​മ്പ​ർ​‌​ ​താ​ര​മാ​യ​ ​മാ​ഗ്‌​ന​സ് ​കാ​ൾ​സ​ണെ​ ഉ​ൾപ്പെടെ തകർത്താണ് സാഗ്രബിൽ കിരീടമുയർത്തിയത്. ഗ്രാ​ൻ​ഡ് ​ചെ​സ് ​റാ​പ്പി​ഡ് ​ടൂ​റി​ൽ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​പോ​ള​ണ്ടി​ന്റെ​ ​ഡു​ഡ​ ​ജാ​ൻ​ ​ക്രി​സ്റ്റോ​ഫി​നോ​ട് ​തോ​റ്റാ​ണ് ​ഗു​കേ​ഷ് ​തു​ട​ങ്ങി​യ​ത്.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട്തു​ട​ർ​ച്ച​യാ​യി​ 5​ ​ഗെ​യി​മു​ക​ളി​ൽ​ ​ലോ​ക​ ​ചെ​സി​ലെ​ ​വ​മ്പ​ന്മാ​രെ​ ​ക​ട​പു​ഴ​ക്കി തന്റെ പ്രതിഭയെ ചോദ്യം ചെയ്തവർക്ക് ചുട്ടമറുപടി നൽകി​ ​ഗു​കേ​ഷ് ​ഒ​ന്നാം​ ​സ്ഥാ​ന​ത്തെ​ത്തി. ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​ഫ്രാ​ൻ​സി​ന്റെ​ ​അ​ലി​രെ​സ​ ​ഫി​റോ​സ്‌​ജ,​ ​മൂ​ന്നാം​ ​റൗ​ണ്ടി​ൽ​ ​സ്വ​ന്തം​ ​നാ​ട്ടു​കാ​രാ​നാ​യ​ ​പ്ര​ഗ്നാ​ന​ന്ദ,​ ​നാ​ലാം​ ​റൗ​ണ്ടി​ൽ​ ​ഉ​സ്ബെ​ക്കി​സ്ഥാ​ന്റെ​ ​നോ​ഡി​ർ​ബൂെ​ക്ക അ​ബ്‌​ദു​സ​റ്റോ​ ​റോ​വ്,​അ​ഞ്ചാം​ ​റൗ​ണ്ടി​ൽ​ ​അ​മേ​രി​ക്ക​യു​ടെ​ ​ഫാ​ബി​യാ​നോ​ ​ക​രു​വാ​ന​ ​എ​ന്നി​വ​രെ​ ​മു​ട്ടു​കു​ത്തി​ച്ച​ ​ഗു​കേ​ഷ് ​ആ​റാം​റൗ​ണ്ടി​ൽ​ ​സാ​ക്ഷാ​ൽ​ ​കാ​ൾ​സ​നെ​ ​ക​റു​ത്ത​ ​ക​രു​ക്ക​ളെ​ടു​ത്ത് ​അ​ടി​യ​റ​വ് ​പ​റ​യി​ച്ചു.​ ആറാം റൗണ്ടിന് മുൻപായിരുന്നു ഗുകേഷ് അത്ര മികച്ച കളിക്കാരനല്ലെന്നുള്ള കാസൺന്റെ പരിഹാസം. എന്നാൽ ആ​റാം​ ​റൗ​ണ്ടി​ൽ​ 49​ ​നീ​ക്ക​ത്തി​നൊ​ടു​വിൽ ​ഗു​കേ​ഷ് ​കാ​ൾ​സ​ന്റെ​ ​അ​ഹ​ന്ത​യ്ക്ക് ​മേ​ൽ​ ​ജ​യി​ച്ചു​ ​ക​യ​റി.​ ​തു​ട​ർ​ച്ച​യാ​യി​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​ഗു​കേ​ഷ് ​കാ​ൾ​സ​ണെ​ ​കീ​ഴ​ട​ക്കു​ന്ന​ത്.​ ​ഇ​തി​ന് ​മു​ൻ​പ് ​നോ​ർ​വേ​ ​ചെ​സി​ലും​ ​കാ​ൾ​ ​സ​ൺ​ ​ഗു​കേ​ഷി​നോ​ട് ​അ​ടി​യ​റ​വ് ​പ​റ​ഞ്ഞി​രു​ന്നു.

സാഗ്രബിൽ ഒമ്പതാം റൗണ്ടിൽ യു.എസ് താരം വെ​സ്ലി​ ​സോ​ യെ തോൽപ്പിച്ചാണ് ഗുകേഷ് കിരീടം ഉറപ്പിച്ചത്. കാൾസണെ വീഴ്‌ത്തിയത് ഇങ്ങനെ വെ​ള്ള​ ​ക​രു​ക്ക​ളു​മാ​യി​ ​ക​ളി​ച്ച​ ​കാ​ൾ​സ​ൺ​ ​ആ​ണ് ​ആ​ദ്യ​ ​നീ​ക്കം​ ​ന​ട​ത്തി​യ​ത് .​ ​ഇം​ഗ്ലീ​ഷ് ​ഓ​പ്പ​ണിം​ഗി​ൽ​ ​സി4​ ​എ​ന്ന​ ​നീ​ക്ക​മാ​ണ് ​ന​ട​ത്തി​യ​ത്.​ ​അ​തി​ന് ​മ​റു​പ​ടി​യാ​യിഗു​കേ​ഷ് ​റി​വേ​ഴ്സ് ​സി​സി​ലി​യ​ൻ​ ​ശൈ​ലി​യി​ൽ​ ​ഗെ​യിം​ ​മു​ന്നോ​ട്ട് ​പോ​യി. മ​നോ​ഹ​ര​മാ​യ​ ​കോ​മ്പി​നേ​ഷൻ ഗെ​യി​മു​ക​ൾ​ ​ഗു കേ​ഷ് ​ക​ളി​യി​ൽ​ ​അ​വ​ലം​ബി​ച്ചു.​ ​പ്ര​ത്യേ​കി​ച്ച് ​ഗു​കേ​ഷി​ന്റെ​ ​കു​തി​ര​ക​ൾ​ ​ര​ണ്ടും​ ​പ​ര​സ്പ​രം​ ​സ​ഹാ​യ​ക​ര​മാ​യ​ ​പൊ​സി​ഷ​നി​ലാ​യി​രു​ന്നു.​ ​എ​ൻ​സ് ​ഗെ​യി​മി​ൽ​ ​കാ​ൾ​സൺ​ന്റെ​ ​പൊ​സി​ഷ​ൻ​ ​ദു​ർ​ബ​ല​മാ​യി.​ ​ഗു​കേ​ഷ് ​ഗെ​യിം​ ​സ്വ​ന്ത​മാ​ക്കി​ ​ത​ന്റെ​ ​ക​രു​ക്ക​ളു​ടെ​ ​ക​രു​ത്ത് ​തെ​ളി​യി​ച്ചു.​ ​ചെ​സ് ​ഇ​തി​ഹാ​സം​ ​ഗാ​രി​ ​കാ​‌​സ്പ​റോ​വ്,​ ​വ​നി​താ​ ​ഗ്രാ​ൻ​ഡ് ​മാ​സ്റ്റ​ർ​ ​സു​സ​ ​ൻ​ ​പോ​ൾ​ ​ഗാ​ർ​ ​തു​ട​ങ്ങി​യ​വ​രെ​ല്ലാം​ ​ഗു​കേ​ഷി​നെ​ ​അ​ഭി​ന​ന്ദി​ച്ച് ​രം​ഗ​ത്തെ​ത്തി.