കെ.സി.എൽ താരലേലലം ഇന്ന്
തിരുവനന്തപുരം : സാക്ഷാൽ സഞ്ജു സാംസൺ ഉൾപ്പെടെയുള്ള പ്രമുഖർ ഉൾപ്പെട്ട കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻ്റെ താരലേലം ഇന്ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കും, രാവിലെ 10ന് തുടങ്ങുന്ന താരലേലം നിയന്ത്രിക്കുന്നത് ഐ.പി.എൽ താരലേലം നിയന്ത്രിച്ചിട്ടുള്ള ചാരു ശർമ്മയാണ്.ആദ്യ സീസണിൽ കളിക്കാതിരുന്ന സഞ്ജു സാംസൺ പങ്കെടുക്കുന്നു എന്നതാണ് രണ്ടാം സീസൻ്റെ പ്രധാന പ്രത്യേകത.
മുതിർന്ന ഐപിഎൽ - രഞ്ജി താരങ്ങൾ മുതൽ, കൗമാര പ്രതിഭകൾ വരെ ഉൾപ്പെടുന്നവരാണ് ലേലപ്പട്ടികയിലുള്ളത്.
ട്രിവാൺഡ്രം റോയൽസ് ടീമിന്‍റെ സഹ ഉടമയുമായ പ്രിയദര്‍ശന്‍, ജോസ് പട്ടാര, ഏരീസ് കൊല്ലം സെയിലേഴ്സ് ടീമുടമ സോഹന്‍ റോയ് എന്നിവര്‍ താരലേലത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രമുഖരാണ്. വൈകുന്നേരം 6 മണിക്കാണ് ലേലനടപടികള്‍ അവസാനിക്കുന്നത്.
155 താരങ്ങൾ
എ, ബി, സി കാറ്റഗറികളിലായി 170 താരങ്ങളെയാണ് ലേലത്തിനായി ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ 15 താരങ്ങളെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ശേഷിക്കുന്ന 155 താരങ്ങൾക്കായാണ് ഇന്നത്തെ ലേലം. ബി.സി.സി.ഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐ.പി.എൽ എന്നിവയിൽ കളിച്ചിട്ടുളള താരങ്ങളെയാണ് എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ കളിച്ച ബി കാറ്റഗറിയിലെ താരങ്ങൾക്ക് ഒന്നര ലക്ഷവും ജില്ലാ, സോണൽ, കെസിഎ ടൂർണമെൻ്റുകളിൽ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങൾക്ക് 75,000വുമാണ് അടിസ്ഥാന തുക.
പരമാവധി 50 ലക്ഷം
ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനാവുക. ടീമിൽ കുറഞ്ഞത് 16ഉം പരമാവധി 20 താരങ്ങളെ വരെയും ഉൾപ്പെടുത്താം. റിട്ടെൻഷനിലൂടെ താരങ്ങളെ നിലനിർത്തിയ ടീമുകൾക്ക് ശേഷിക്കുന്ന തുകയ്ക്കുള്ള താരങ്ങളെ മാത്രമാണ് സ്വന്തമാക്കാനാവുക. സച്ചിൻ ബേബിയടക്കം നാല് താരങ്ങളെ നിലനിർത്തിയ ഏരീസ് കൊല്ലം സെയിലേഴ്സ് ഇവർക്കായി പതിനഞ്ചര ലക്ഷം രൂപ ഇതിനകം തന്നെ ചെലവാക്കി കഴിഞ്ഞു. ശേഷിക്കുന്ന 34 ലക്ഷത്തി അൻപതിനായിരം രൂപ മാത്രമാണ് അവർക്കിനി ചെലവഴിക്കാനാവുക. ആലപ്പി റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും 17 ലക്ഷത്തി 75,000 മുടക്കി നാല് താരങ്ങളെയും ട്രിവാൺഡ്രം റോയൽസ് നാലര ലക്ഷത്തിന് മൂന്ന് താരങ്ങളെയും നിലനിർത്തിയിട്ടുണ്ട്. എന്നാൽ കൊച്ചിയും തൃശൂരും ആരെയും നിലനിർത്താത്തതിനാൽ മുഴുവൻ തുകയും അവർക്കൊപ്പമുണ്ട്.
42കാരനായ സീനിയർ താരം കെ ജെ രാകേഷ് മുതൽ 16 വയസ്സുകാരനായ ജൈവിൻ ജാക്സൻ വരെയുള്ളവരാണ് ലേലപ്പട്ടികയിലുള്ളത്
ലൈവ്
സ്റ്റാർ ത്രീ ചാനൽ, ഫാൻകോഡ് ആപ്പ്.
ക്ലബ് ലോകകപ്പ്
ക്വാർട്ടർ
പി.എസ്.ജി -ബയേൺ
(രാത്രി 9.30 മുതൽ)
റയൽ, -ഡോർട്ട്മുണ്ട്
(ഞായർ പുലർച്ചെ 1.30 മുതൽ)
ലൈവ് -ഡി.എ.ഇസ്‌ഡ്.എൻ
ഡിയാഗോ ജോട്ട: ലോകം തേങ്ങുന്നു
ജോട്ടയുടെ ജേഴ്‌സി ലിവർപൂൾ പിൻവലിച്ചേക്കും
ലിവർപൂൾ: സ്പെയ്‌നിലെ സാഗ്രബിൽ കാർ അപകടത്തിൽ കൊല്ലപ്പെട്ട പോർച്ചുഗൽ ഫുട്ബോൾ ടീമിമ്റെയും ലിവർപൂളിന്റെയും താരം ഡിയാഗോ ജോട്ടയ്ക്കും സഹോദരനും ഫു്ബോളറുമായ ആന്ദ്രേ സിൽവയ്‌ക്കും ആദരാഞ്ജലിയർപ്പിച്ച് ആയിരങ്ങൾ. ഇരുവരുടേയും സംസ്കാരച്ചടങ്ങുകൾ ഇന്ന് പോർച്ചുഗലിലെ പോർട്ടോയ്‌ക്ക് സമീപമുള്ള ഗോൺഡോമോറിലെ പള്ളിയിൽ നടക്കുമെന്നാണ് വിവരം. ഇന്നലെ ജോട്ടയുടേയും ആന്ദ്രേയുടേയും മാതാപിതാക്കൾ ഇവിടത്തെ ചാപ്പലിൽ എത്തി പ്രാർത്ന നടത്തിയിരുന്നു. നിരവധിപ്പേർ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തിയിരുന്നു. ജോട്ടയുടെ ക്ലബായ ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിലും മുൻ ക്ലബായ വൂവ്‌സിന്റെ മൈതാനമായ മൊളിന്യുക്സിലും ഫുട്ബോൾ താരങ്ങൾ ഉൾപ്പെടെ നിരവധിപ്പേർ താരത്തിന് അദരാഞ്ജലിയർപ്പിച്ചു. ജോട്ടയോടുള്ള ആദര സൂചകമായി ലിവർപൂൾ അദ്ദേഹത്തിന്റെ ഇരുപതാം നമ്പർ ജേഴ്‌സി ക്ലബ് പിൻവലിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ക്ലബിന്റെ പ്രീ സീസൺ മത്സരങ്ങൾ നീട്ടിവച്ചിട്ടുണ്ട്. ജോട്ടയോടുള്ള ആദര സൂചകമായി വിംബിഡൺ ഗ്കാൻസ്ലാം ടെന്നിസിൽ പുരുഷ ഡബിസിൽ മത്സരിക്കാനിറങ്ങിയ പോർച്ചുഗീസ് താരം ഫ്രാൻസിസ്കോ കാർബൽ കറുത്ത റിബൺ അണിഞ്ഞാണ് കളിച്ചത്.