'എം.പി അവാർഡ്- 2025' രണ്ടാം ഘട്ടം
Saturday 05 July 2025 3:43 PM IST
കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ സ്റ്റേറ്റ് സിലബസ് എസ്. എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് വേണ്ടി ഏർപ്പെടുത്തുന്ന എം.പി. അവാർഡ്- 2025 , ഇന്ന് രാവിലെ 10ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.
ഹൈബി ഈഡൻ എം.പി, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പാർലമെന്റ് മണ്ഡലത്തിലെ 140 സ്‌കൂളുകളിൽ നിന്നായി 2400കുട്ടികൾക്ക് അവാർഡ് നൽകും. എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സിനിമ താരം റോഷൻ മാത്യു മുഖ്യാതിഥിയാകും.