സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ; കായികമേള തിരുവനന്തപുരത്ത്

Saturday 05 July 2025 4:22 PM IST

തിരുവനന്തപുരം : അടുത്ത വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സ്‌കൂൾ കായികമേള തിരുവനന്തപുരത്തും നടക്കും. ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം മലപ്പുറത്തും നടക്കും. കഴിഞ്ഞ കലോത്സവത്തിൽ തൃശൂരാണ് ചാമ്പ്യൻമാരായത്.