'മേക്കപ്പ് സാധനങ്ങളെല്ലാം എടുത്തു, എന്റെ കുഞ്ഞ് എന്നെ ട്രെൻഡിയായി കണ്ടാൽ മതി'
നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ സജീവമാണ്. ദിയ ഗർഭിണിയാണ്. ഗർഭിണിയായതുമുതലുള്ള വിശേഷങ്ങളെല്ലാം ദിയ യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പ്രസവത്തിനായി ആശുപത്രിയിലെത്തിയിരിക്കുകയാണ്. മിഥുനം സ്റ്റൈലിൽ ടൂർ പോകുന്നതുപോലെയാണ് ആശുപത്രിയിൽ പോകുന്നതെന്ന് ദിയ പറയുന്നു.
'മേക്കപ്പ് സാധനങ്ങളെല്ലാം ഞാൻ ആശുപത്രിയിലേക്ക് എടുത്തു. കാരണം എന്റെ കുഞ്ഞ് എന്നെ ട്രെൻഡിയായി കണ്ടാൽ മതി. മുഖക്കുരുവൊക്കെ വച്ച മമ്മിയായി കാണരുത്. എന്ത് ഭംഗിയുള്ള മമ്മിയെന്ന് വിചാരിച്ചുവേണം അത് വരാൻ. മുഖക്കുരു ഉണ്ടെങ്കിൽ കൊള്ളില്ല എന്നല്ല. കുരു ഉണ്ടെങ്കിലും ഞാൻ ഗ്ലാമറാണ്. ഒരു എക്സ്ട്രാ കോൺഫിഡൻസിനുവേണ്ടിയാണ്.
ഡെലിവറിക്ക് മുമ്പ് ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണെന്ന് കേട്ടു. ഉള്ളതാണോ അല്ലയോ എന്നറിയില്ല. പക്ഷേ ഉള്ളതാണെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ ഒരു പത്തെണ്ണം കഴിച്ചു. അമ്മയും അമ്മുവും അച്ഛനുമെല്ലാം വരുന്നുണ്ട്. ബൈ സ്റ്റാൻഡറായി അശ്വിനും അമ്മയുമാണ് നിൽക്കുന്നത്. അമ്മു നിൽക്കുന്നുണ്ടോയെന്നറിയില്ല. എന്റെ വ്ളോഗിന്റെ കുറച്ച് ഫൂട്ടേജ് അമ്മു എടുത്തുതരാമെന്ന് പറഞ്ഞു. ഞാൻ ലാസ്റ്റ് മിനിട്ടുവരെ ജുവലറിയുടെ ഫോട്ടോയും വീഡിയോയുമൊക്കെ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ ചെന്നുകഴിഞ്ഞ് വെറുതെ ഇരിക്കുകയാണെങ്കിൽ പോസ്റ്റ് എല്ലാമിട്ട് ഓ ബൈ ഓസി ആക്ടീവാക്കി വയ്ക്കാമല്ലോ. എപ്പോഴും നമ്മുടെ ചോറ് വരുന്ന വഴി നമുക്ക് വലുതാണല്ലോ.'- ദിയ പറഞ്ഞു.