ചക്കദിനത്തിൽ 'ചക്ക അസംബ്ളി'
Saturday 05 July 2025 6:35 PM IST
കളമശേരി: അന്താരാഷ്ട്ര "ചക്കദിനത്തിൽ "പ്രകൃതി സംരക്ഷണവേദി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപം ചക്ക അസംബ്ളി നടത്തി. അംഗങ്ങൾ പ്ലാവ് സംരക്ഷണം സപര്യയായി ഏറ്റെടുക്കുമെന്ന് പ്രതിജ്ഞ എടുത്തു. ദേവൻ കുളങ്ങരയിൽ വർഷങ്ങളായി ചക്ക കച്ചവടം ചെയ്യുന്ന മിനി മോഹനനെയും ബീന രാജേഷിനെയും ഏലൂർ ഗോപിനാഥ് പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധയിനം നാടൻ പ്ളാവിൻ തൈകൾ, വിദേശ ഇനം പ്ലാവിൻ തൈകൾ പൊന്നാടി പ്ലാന്റ് ഹൗസ് എന്നിവ പ്രദർശിപ്പിച്ചു. കെ.കെ. വാമലോചനൻ, കുരുവിള മാത്യൂസ്, കടവുങ്കൽ , കെ.ജി.രാധാകൃഷ്ണൻ , ടി എൻ .പ്രതാപൻ ,കെ.എസ്. ദിലീപ് കുമാർ, കവി വേണു നാഗലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.