സനാതന സന്ദേശയാത്ര

Saturday 05 July 2025 6:57 PM IST

കൊച്ചി: മാർഗദർശക മണ്ഡലം കേരള ഘടകത്തിന്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക, സാമുദായിക സാംസ്‌കാരിക, ആദ്ധ്യാത്മിക സംഘടനകളുടെ സഹകരണത്തോടെ ഒക്ടോബർ 7മുതൽ 21വരെ നടത്തുന്ന സനാതനസന്ദേശ യാത്രയുടെ എറണാകുളം ജില്ലാതല സ്വാഗത സംഘരൂപീകരണം നാളെ കലൂർ പാവക്കുളം ക്ഷേത്ര ഹാളിൽ നടക്കുമെന്ന് സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു.

വൈകിട്ട് 5ന് നടക്കുന്ന യോഗം സാഹിത്യകാരൻ സി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയി (മുഖ്യരക്ഷാധികാരി), സാഹിത്യകാരൻ സി. രാധാകൃഷ്ണൻ (ചെയർമാൻ), സ്വാമി സത് സ്വരൂപാനന്ദ സരസ്വതി (ജനറൽ കൺവീന‌ർ) എന്നിവർ ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. ഒക്ടോബർ 7ന് കാസർകോട് നിന്ന് ആരംഭിക്കുന്ന യാത്ര 14 ദിവസം കൊണ്ട് തിരുവനന്തപുരത്ത് സമാപിക്കും. ഒക്ടോബർ 14 നാണ് എറണാകുളത്ത്.