സ്കൂളിനായി 1.17 കോടി
Saturday 05 July 2025 7:06 PM IST
കാക്കനാട്: എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2025 - 2026 വാർഷിക പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.17 കോടി രൂപ അനുവദിച്ചു. പ്രിൻസിപ്പൽമാരുടെയും പ്രധാന അദ്ധ്യാപകരുടെയും പി.ടി.എ. പ്രസിഡന്റുമാരുടെയും സംയുക്ത യോഗത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ വിദ്യഭ്യാസ വകുപ്പ് ഉപഡയറക്ടർ സുബിൻ പോളിന് 1.17 കോടിയുടെ ചെക്ക് കൈമാറി. എൽസി ജോർജ് , എം.ജെ.ജോമി, കെ.ജി.ഡോണോ, ഉല്ലാസ് തോമസ്, അനിൽകുമാർ , ഷൈനി ജോർജ് , ശാരദ മോഹൻ ,കെ.വി.രവീന്ദ്രൻ , ഷൈമി വർഗീസ്, ലിസി അലക്സ് , അനിമോൾ ബേബി എന്നിവർ പ്രസംഗിച്ചു.