വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ബാലൻ റോഡ് യാഥാർത്യമായി
Sunday 06 July 2025 12:14 AM IST
എടപ്പാൾ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ബാലൻ റോഡ് യാഥാർത്ഥ്യമായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ബാലൻ റോഡ് വെട്ടിയിട്ട് വർഷങ്ങളായെങ്കിലും കോൺക്രീറ്റ് നടപടികൾ സാങ്കേതികതകളെ ചൊല്ലി നീണ്ടു പോവുകയായിരുന്നു. മഴക്കാലത്ത് ഗതാഗത സൗകര്യം പോലും സാദ്ധ്യമായിരുന്നില്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോൺക്രീറ്റ് പൂർത്തിയായത്. പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.എസ്. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ഫസീല സജീബ് ഹസൈനാൻ നെല്ലിശേരി, രാജേഷ് ആർ ,നിഖിൽ പി ആർ എന്നിവർ സംസാരിച്ചു.