പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരിച്ചു
Sunday 06 July 2025 12:16 AM IST
പെരിന്തൽമണ്ണ: ആലിപ്പറമ്പ് മേഖലയിലെ വിവിധ സ്കൂളുകളുടെ ഉന്നമനം ലക്ഷ്യം വച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരിച്ചു. ആലിപ്പറമ്പ് പ്രതിഭാ വായനശാലയിൽ നടന്ന യോഗം കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ ഷൗക്കത്തലി അദ്ധ്യക്ഷനായി. എം.പി മോഹൻ, കെ. വാസുദേവൻ, കെ. ജയരാജൻ, ടി.കെ. സിദ്ദിഖ്, ടി.കെ ഹംസ, ടി.കെ നാസർ, കെ ഷംസുദീൻ, കെ മധുസൂദനൻ, കെ മുഹമ്മദ് കുട്ടി, അബ്ദുൽ റസാഖ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ രാധാകൃഷ്ണൻ (ചെയർമാൻ),ടി.കെ അബൂബക്കർ സിദ്ധീഖ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.