വീടിന് മുന്നിലെ തോട്ടിൽ വീണു; ആലപ്പുഴയിൽ അഞ്ചുവയസുകാരന് ദാരുണാന്ത്യം
Saturday 05 July 2025 7:25 PM IST
ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. എടത്വാ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിന്റെയും ആഷയുടെയും മകൻ ജോഷ്വാ (5) ആണ് മരിച്ചത്. ശനിയാഴ്ച വെെകിട്ട് നാല് മണിക്കാണ് സംഭവം നടന്നത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് കുട്ടിയെ തോട്ടിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പച്ച വിമല നേഴ്സറി സ്കൂൾ യുകെജി വിദ്യാർത്ഥിയാണ്.