മുഖ്യമന്ത്രി കേരളീയരെ കടക്കാരാക്കി:പി.സി.തോമസ്
Sunday 06 July 2025 1:37 AM IST
തിരുവനന്തപുരം: കഴിഞ്ഞ 9 വർഷംകൊണ്ട് പിണറായി സർക്കാർ കേരളീയരെ നാലേകാൽ ലക്ഷം കോടി രൂപയുടെ കടക്കാരാക്കിയെന്ന് കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്.
വികസനം ഉൾപ്പെടെ പദ്ധതികൾ ഒന്നും കാര്യമായി നടക്കാത്തതുമൂലം, കടമെടുത്ത പണത്തിന്റെ നല്ലൊരു ഭാഗം മറ്റു രീതിയിൽ ചെലവായിരുന്നു. അഴിമതിയുടെ കാര്യത്തിൽ ഒട്ടും പിറകോട്ടല്ലാത്ത മുഖ്യമന്ത്രി അടുത്ത തിരഞ്ഞടുപ്പിനുശേഷം,ഇതുസംബന്ധിച്ച് അന്വേഷണം നേരിടേണ്ടിവരും. ജയിലിൽ പോകേണ്ടതായും വരും.
മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയുടെ പേരിൽ രണ്ടേമുക്കാൽ കോടി രൂപ വന്നതിന്റെ കാര്യം ഇതുവരെ വ്യക്തമല്ല. ആരോപണം വന്നിട്ടും മുഖ്യമന്ത്രിയോ മകളോ ഉത്തരം പറയുന്നില്ലെന്നും തോമസ് പറഞ്ഞു.