ആദരിച്ചു
Sunday 06 July 2025 1:22 AM IST
കൊല്ലങ്കോട്: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് രക്ഷാധികാരിയും ഗ്രന്ഥശാല പ്രവർത്തകനുമായ കെ.വാസുദേവൻ നായർക്ക് നവതിയുടെ നിറവിൽ ബ്ലോക്ക് കമ്മിറ്റിയുടെയും കൊച്ചപ്പൻമാസ്റ്റർ സ്മാരക ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നവതി ആദരവ് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊല്ലങ്കോട് ഗ്പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗം ആർ.എ.ഉണ്ണിത്താൻ വാസുദേവൻ നായരെ ആദരിച്ചു. ജില്ലാ സെക്രട്ടറി പി.എൻ.മോഹൻദാസ്, പ്രസിഡന്റ് സി.എസ്.സുകുമാരൻ, കെ.വിജയൻ, പി.രാജേശ്വരി, വി.എൻ.രാമചന്ദ്രൻ, വി.നരേന്ദ്രൻ, കെ.കൃഷ്ണൻ, ഗ്രന്ഥശാലാ സെക്രട്ടറി എം.കലാധരൻ എന്നിവർ സംസാരിച്ചു.