പുസ്തക വിതരണം
Sunday 06 July 2025 1:22 AM IST
കൊടുവായൂർ: പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൊടുവായൂർ ജി.ബി.എൽ.പി സ്‌കൂൾ, എത്തന്നൂർ ജി.ബി.യൂ.പി സ്‌കൂൾ ലൈബ്രറികൾക്കായി 50000 രൂപയുടെ പുസ്തകങ്ങൾ വിതരണം ചെയ്തു. 302പുസ്തകം വീതം രണ്ട് സ്‌കൂളുകളിലും വിതരണം ചെയ്തു. കൊടുവായൂർ പഞ്ചായത്ത് ലൈബ്രറിയിലേക്ക് ഒരു ലക്ഷം രൂപ വകയിരുത്തി 487 പുസ്തകങ്ങളും വാങ്ങിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് വി.പ്രേമ സുകുമാരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.ആറുമുഖൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മഞ്ജു സച്ചിദാനന്ദൻ, പി.ശാന്തകുമാരി, ഭരണസമിതി അംഗങ്ങളായ പി.ആർ.സുനിൽ, എൻ.അബ്ബാസ്, എ.മുരളീധരൻ, കെ.കുമാരി, സെക്രട്ടറി ഇൻ ചാർജ് ശ്രീലേഖ, ഹെഡ് മാസ്റ്റർമാരായ എസ്.സുമ, മുരുകവേൽ എന്നിവർ പങ്കെടുത്തു.