തൊഴിലാളി സംഗമം
Sunday 06 July 2025 12:36 AM IST
ഫറോക്ക് : ജൂലായ് 23 മുതൽ 25 വരെ കല്ലാച്ചിയിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫറോക്കിൽ നടന്ന തൊഴിലാളി സംഗമം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി പി.കെ നാസർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ , എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഇ .സി സതീശൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. എ .ടി റിയാസ് അഹമ്മദ് ,പി. വി മാധവൻ, പി സുരേഷ് ബാബു, പിലാക്കാട്ട് ഷൺമുഖൻ, പി സ്വർണലത , എ .കെ സുജാത, ഒ ഭക്തവത്സലൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ മുരളി മുണ്ടേങ്ങാട്ട് സ്വാഗതവും കൺവിനർ ടി ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു. പഴയ കാല തൊഴിലാളി നേതാക്കളായ പി. സുബ്രമണ്യൻ നായർ, നരിക്കുനി ബാബുരാജ്,എ വി ബഷീർ, പി വിജയൻ എന്നിവരെ ആദരിച്ചു.