റോഡുകളുടെ ഉദ്ഘാടനം
Sunday 06 July 2025 12:39 AM IST
ഒളവണ്ണ: ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ച മാമ്പുഴക്കാട്ട്മീത്തൽ കോളനി റോഡ്, എം.എൽ.എ ഫണ്ടിൽ നിന്ന് ആറ് ലക്ഷം രൂപ ചെലവിൽ നവീകരിച്ച ചെറുവത്ത് റോഡ് എന്നിവയാണ് തുറന്നു കൊടുത്തത്. പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രവി പറശ്ശേരി, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ എം.സിന്ധു, ബ്ലോക്ക് മെമ്പർ എ.ഷീന, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എ.കെ. ജയപ്രകാശൻ, വാർഡ് കൺവീനർ എം. സുരേഷ്, കെ. ദിനേശ് എന്നിവർ പ്രസംഗിച്ചു.