എം.എൽ.എയുടെ ഫ്ളക്സിനും പിഴയിട്ട് നഗരസഭ
Sunday 06 July 2025 1:40 AM IST
മണ്ണാർക്കാട്: പൊതു നിരത്തിൽ ഫ്ളക്സുകൾ വച്ചതിനെതിരെ നടപടിയെടുക്കുന്ന മണ്ണാർക്കാട് നഗരസഭ എം.എൽ.എയുടെ ഫ്ളക്സിനും പിഴയിട്ടു. ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നഗരത്തിൽ സ്ഥാപിച്ച അഡ്വ. എൻ.ഷംസുദ്ദീന്റെ ചിത്രത്തോട് കൂടിയ ഫ്ളക്സുകൾക്കാണ് നഗരസഭ അധികൃതർ 10000 രൂപ പിഴചുമത്തിയത്. നഗരസഭ ഉത്തരവ് വന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി സി.പി.ഐയുടെ കൊടികൾ മാറ്റേണ്ടി വന്നതിനെ തുടർന്ന് ഇന്നലെ നഗരത്തിൽ വച്ചിട്ടുള്ള എം.എൽ.എയുടെ ഫ്ളക്സുകൾക്കെതിരെ സി.പി.ഐ പ്രതിഷേധിച്ചിരുന്നു. തുടർന്ന് നഗരസഭ ഉദ്യോഗസ്ഥർ ഫ്ളക്സുകൾ മാറ്റി. ഈ ഫ്ളക്സുകൾക്കാണ് പിഴയിട്ടത്. ഫ്ളക്സുകൾ വച്ച തെങ്കര സ്വദേശി ഫൈസലിനാണ് പിഴ ചുമത്തിയത്.