അദ്ധ്യാപകർക്ക് പരിശീലനം

Sunday 06 July 2025 12:47 AM IST
പടം: തൂണേരി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പുകയില രഹിത വിദ്യാലയം പദ്ധതിയുടെ ഭാഗമായ അദ്ധ്യാപകർക്കുള്ള പരിശീലന പരിപാടി ഡോ. സിന്ധു. കെ.പി. ഉദ്ഘാടനം ചെയ്യുന്നു.

തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വളയം കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള വിദ്യാലയങ്ങളിൽ പുകയില രഹിത വിദ്യാലയം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്കൂൾ അദ്ധ്യാപകർക്ക് പരിശീലനം നൽകി. തൂണേരി, എടച്ചേരി, ചെക്യാട്, വാണിമേൽ, വളയം ഗ്രാമപഞ്ചായത്തുകളിലെ സ്കൂളുകളിലെ പ്രധാന അദ്ധ്യാപകർ പരിശീലനത്തിൽ പങ്കാളികളായി. വിദ്യാർത്ഥികളിൽ പുകയിലയുടെയും ലഹരി വസ്തുക്കളുടെയും ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതോടൊപ്പം നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വളയം എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. സിന്ധു കെ.പി ഉദ്ഘാടനം ചെയ്തു. വാണിമേൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് ക്ലാസെടുത്തു. വളയം ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ എ.എം സ്വാഗതവും പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ മരിയ ഗോരേത്തി നന്ദിയും പറഞ്ഞു.