പി.എൻ.ബി വൺ ആപ്പിൽ സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകൾ

Sunday 06 July 2025 12:56 AM IST

ന്യൂഡൽഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ പി.എൻ.ബി വൺ ആപ്പിലൂടെ ഓൺലൈൻ സുകന്യ സമൃദ്ധി യോജന (എസ്.എസ്‌.വൈ) അക്കൗണ്ട് തുറക്കുന്നതിന് സൗകര്യം ഒരുക്കുന്നു. ബാങ്കിന്റെ ഡിജിറ്റൽ പരിവർത്തന മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലാണിത്. ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖകൾ സന്ദർശിക്കാതെ തന്നെ എവിടെയും പെൺകുട്ടികൾക്കായി എസ്.എസ്‌.വൈ അക്കൗണ്ടുകൾ തുറക്കാനാകും.