ബി.ഒ.ബി ഭവന വായ്പകളുടെ പലിശ കുറച്ചു

Sunday 06 July 2025 12:57 AM IST

കൊച്ചി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ(ബി.ഒ.ബി) ഭവന വായ്പകളുടെ പലിശ നിരക്ക് 7.45 ശതമാനമായി കുറച്ചു. ഇതോടൊപ്പം വായ്പകളുടെ പ്രോസസിംഗ് ചാർജ് പൂർണമായി ഒഴിവാക്കി. സാധാരണക്കാർക്ക് ഭവന വായ്പകൾ താങ്ങാവുന്ന പലിശയിൽ ലഭ്യമാക്കുന്നതിന് ബാങ്ക് ഒഫ് ബറോഡ പ്രതിജ്ഞാബദ്ധമാണെന്ന് എക്സിക്യുട്ടീവ് ഡയറക്‌ടർ സഞ്ജയ് മുതലിയാർ പറഞ്ഞു. ജൂണിൽ ബി.ഒ.ബി ഭവന വായ്പകളുടെ പലിശ എട്ടിൽ നിന്ന് 7.5 ശതമാനമായി കുറച്ചിരുന്നു. റിസർവ് ബാങ്ക് ഫെബ്രുവരിയ്ക്ക് ശേഷം റിപ്പോ നിരക്ക് ഒരു ശതമാനം കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറുന്നതിനാണ് പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.