കെ.എസ്.എസ്.പി.യു കൺവെൻഷൻ
Sunday 06 July 2025 12:03 AM IST
മേപ്പയ്യൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേപ്പയ്യൂർ യൂണിറ്റ് കൺവൻഷൻ ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. എ.കെ ജനാർദ്ദനൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇല്ലത്ത് രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി കൈത്താങ്ങ് പെൻഷൻ വിതരണം ചെയ്തു. 75 പൂർത്തിയായ പെൻഷനർമാരെ മേലടി ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ ആദരിച്ചു. പുതിയ മെമ്പർമാരെ കൺവൻഷനിൽ സ്റ്റേറ്റ് കൗൺസിലർ എം എം കരുണാകരൻ സ്വീകരിച്ചു. ഉന്നതവിജയികളെ എൻ കെ ബാലകൃഷ്ണൻ ഉപഹാരം നല്കി ആദരിച്ചു. ഇ എം ശങ്കരൻ, എം.കെ കമല ,വി.ഒ ഗോപാലൻ, അശോകൻ നെയ്തല, വത്സൻ വി ,ഗോപാലൻ നമ്പ്യാർ, ആവട്ടാട്ട് ഗോപാലൻ, വിലാസിനി എന്നിവർ സംസാരിച്ചു.