സർക്കാരിനും മന്ത്രിമാർക്കും വിമർശനം
Sunday 06 July 2025 1:10 AM IST
കണ്ണൂർ: സി.പി.ഐ കണ്ണൂർ ജില്ലാ സമ്മേളന റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കും വിമർശനം. ഇന്നലെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി പി.സന്തോഷ് കുമാർ അവതരിപ്പിച്ച റിപ്പോർട്ടിലാണ് സർക്കാരിനെയും മന്ത്രിമാരെയും കുറ്റപ്പെടുത്തുന്നത്. അനിയന്ത്രിതമായ നികുതി വർദ്ധനവ് ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റി. ഇടതുസർക്കാർ മദ്ധ്യവർഗത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നുവെന്ന ചിന്ത ജനങ്ങളിലുണ്ടാക്കി. മദ്ധ്യവർഗം സർക്കാരിൽ സ്വാധീനം ചെലുത്തുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഭാവനാസമ്പന്നമായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ മന്ത്രിമാർ പരാജയമായിരുന്നു. സി.പി.ഐ മന്ത്രിമാർ പാർട്ടിയിലും പൊതുസമൂഹത്തിലും വിമർശിക്കപ്പെടുന്നത് നല്ല കാര്യമല്ലെന്നും റിപ്പോർട്ടിലുണ്ട്.