വി.എസിന്റെ നിലയിൽ പുരോഗതി
Sunday 06 July 2025 1:31 AM IST
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നതായി വി.എസിന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ സുരേഷും പട്ടം എസ്.യു.ടിയിലുണ്ട്. ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ.